ന്യൂഡല്‍ഹി: 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. സ്വാതന്ത്രിത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73-ാം റിപ്പബ്ലിക് ദിനമെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.റിപ്പബ്ലിക് ദിനത്തില്‍ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതോടൊപ്പം അദ്ദേഹം കഴുത്തില്‍ ധരിച്ചിരുന്നത് മണിപ്പൂരി അംഗവസ്ത്രവും അദ്ദേഹം കഴുത്തില്‍ ധരിച്ചിരുന്നു.ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം. അപൂര്‍വമായ ഈ പുഷ്പം വില്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ധരിച്ചിരിക്കുന്ന തൊപ്പിയില്‍ ബ്രഹ്മകമലം മുദ്രണം ചെയ്തിരിക്കുന്നു. തങ്ങളുടെ സംസ്ഥാനത്തിന്റെ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന തൊപ്പി അദ്ദേഹം ഈ അവസരത്തില്‍ ധരിച്ചതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി നന്ദി അറിയിച്ചു. 1.25 കോടി ജനങ്ങളാണ് ഉത്തരാഖണ്ഡിലുള്ളതെന്നും അവര്‍ക്കെല്ലാം വേണ്ടി താന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായ പരേഡിന് രാജ്പഥില്‍ തുടക്കം കുറിച്ചു. വിശിഷ്ടാതിഥികള്‍ ഇല്ലാതെയാണ് പരിപാടികള്‍. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 24,000 പേര്‍ക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിന്നു . 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട് .
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.