ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ അതിര്‍ത്തിക്കടുത്തു നിന്ന് കാണാതായ കൗമാരക്കാരനെ ചൈന കണ്ടെത്തി ഇന്ത്യന്‍ സൈന്യത്തെ തിരികെ ഏല്‍പ്പിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജിജു അറിയിച്ചു.
ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ മിറാം തരോണിനെ ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധന ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തരോണിനെ കണ്ടെത്തിയെന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുമെന്നും മുന്‍പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലയോര മേഖലയിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നടപടിക്രമങ്ങളില്‍ കാലതാമസം നേരിട്ടു.
കഴിഞ്ഞ ജനുവരി 18നാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് പതിനേഴുകാരനെ കാണാതാവുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ജോണി യുങാണ് പതിനേഴുകാരനെ ചൈനീസ് പട്ടാളം പിടികൂടിയെന്ന് ഇന്ത്യന്‍ സൈനികരെയും പതിനേഴുകാരന്റെ കുടുംബത്തെയും അറിയിച്ചത്. ഇരുവരും അതിര്‍ത്തിക്കടുത്തുള്ള സിയാംഗ്ള എന്ന പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കവേ ചൈനീസ് പട്ടാളം മിറാം തരോണിനെ പിടികൂടുകയായിരുന്നു എന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്.. ജോണി യുങിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള ചെക്ക് പോസ്റ്റിലുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ വിവരമറിയിച്ചു. തുടര്‍ന്ന് ജനുവരി 18ന് ഇന്ത്യന്‍ പട്ടാളം പതിനേഴുകാരനെ കണ്ടെത്തുന്നതിനായും പിടികൂടിയെങ്കില്‍ മോചിപ്പിക്കാനും ചൈനയോട് അഭ്യര്‍ത്ഥിച്ചു. പിന്നാലെ ജനുവരി 23ന് മിറാം തരോണിനെ കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു.
ചൈനയുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ല. ഇവിടെ താമസിക്കുന്നവര്‍ പലപ്പോഴും വേട്ടയാടുന്നതിനായി ഉള്‍പ്രദേശങ്ങളിലേയ്ക്ക് പോകാറുണ്ട്. പതിനേഴുകാരന് അനധികൃതമായി ചൈനീസ് ടെറിട്ടറിയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നെന്ന് ചൈന അവകാശപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും പി എല്‍ എയോട് ഇന്ത്യന്‍ സൈന്യം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ചൈനീസ് പട്ടാളം ഇയാളെ കണ്ടെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കേന്ദ്ര ബഡ്ജറ്റ് – 2023
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.