Agriculture

Entertainment

February 3, 2023

BHARATH NEWS

Latest News and Stories

ജയിപ്പിക്കാൻ കോഴ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ് പിടിയിൽ .

കോട്ടയം: മാര്‍ക്ക് ലിസ്‌റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് ലക്ഷങ്ങള്‍ കൈക്കുലി വാങ്ങിയ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ് പിടിയിലായി.

എം.ജി സര്‍വകലാശാലയില്‍ അസിസ്‌റ്റന്റായി ജോലി നോക്കുന്ന ആര്‍പ്പൂക്കര സ്വദേശി സി.ജെ എല്‍സിയാണ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയോട് ഒന്നര ലക്ഷം രൂപ ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെ പെണ്‍കുട്ടി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി. 30,000 രൂപ കൂടി വേണമെന്ന് എല്‍സി ആവശ്യപ്പെട്ടതോടെ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കി.

വിദ്യാര്‍ത്ഥിനി നല്‍കിയ 10,000രൂപ ഏറ്റുവാങ്ങുന്നതിനിടെ വിജിലന്‍സ് റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലെ സംഘമെത്തി എല്‍സിയെ അറസ്‌റ്റ് ചെയ്‌തു.