കാനഡ: കൊറോണ വാക്സിന് നിര്‍ബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയേയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന.
ഫ്രീഡം കോണ്‍വോയ് എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരും കുട്ടികളും വൃദ്ധജനങ്ങളുമാണ് അണിചേര്ന്നിരിക്കുന്നതെന്നാണ് വിവരം.രാജ്യത്തിന്റെ വാക്സിൻ മാൻഡേറ്റിനും കോവിഡ് ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധിക്കാൻ 50,000 വരെ ട്രക്കർമാർ ഒത്തുകൂടിയാതായി വിവരമുണ്ട്.
അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന് എടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ലമെന്റിന് മുമ്ബിലെ സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് പ്രധാനമന്ത്രിയെയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമോയെന്ന് ആശങ്ക നേരത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
ഒരു ചെറിയ വിഭാഗം മാത്രമാണ് സമര രംഗത്തുള്ളതെന്നും ഇവര്‍ കനേഡിയന്‍ ജനതയുടെ പ്രതിനിധികളല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ട്രക്കുകളുടെ പ്രതിഷേധറാലി ഒട്ടാവയിലെത്തി. സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കടുത്ത ജാഗ്രതയിലാണ് ഭരണകൂടം. അക്രമത്തിന് തുനിയരുതെന്ന് സമരക്കാരോട് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.കനേഡിയൻ പതാക ഉയർത്തി, “സ്വാതന്ത്ര്യം” ആവശ്യപ്പെടുന്ന ബാനറുകൾ വീശി, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി, കോവിഡ് -19 നിയന്ത്രണങ്ങളിൽ മാത്രമല്ല, സർക്കാരിനോടുള്ള അതൃപ്തിയിലും രോഷാകുലരായ ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രക്കർമാർക്കൊപ്പം ചേർന്നു.
തുടര്‍ച്ചയായി എയര്‍ഹോണുകള്‍ മുഴക്കിയെത്തുന്ന ട്രക്കുകള്‍ പാര്‍ലമെന്റ് പരിസരത്ത് തമ്ബടിച്ചു കഴിഞ്ഞു. ഏത് നിമിഷവും പ്രക്ഷോഭം അക്രമാസക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്.ഇതിനിടെ സമരക്കാരില്‍ ചിലര്‍ യുദ്ധസ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തത് വിവാദമായി. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും സൈനിക തലവന്മാരില് നിന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .