Agriculture

Entertainment

February 3, 2023

BHARATH NEWS

Latest News and Stories

മീഡിയാ വൺ സംപ്രേഷണം കേന്ദ്രം നിർത്തി വച്ചു.

ന്യൂഡല്‍ഹി:  ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്‍ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം തടഞ്ഞത്. സംപ്രേഷണം നിര്‍ത്തി വെക്കുന്നതായി ചാനല്‍ സ്ഥിരീകരിച്ചു. ലൈസൻസ് പുതുക്കാനായി പത്ത് വർഷം കൂടുമ്പോൾ സമർപ്പിക്കേണ്ട അവശ്യ രേഖകൾ നൽകാത്തതിന്റെ പേരിലാണ് നിരോധനം എന്നാണ് സൂചന.

ഉത്തരവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സംപ്രേഷണങ്ങള്‍ നിര്‍ത്തി വെയ്‌ക്കാന്‍ ആവശ്യപ്പെട്ടതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ വ്യക്തമാക്കി.