വാഷിംഗ്ടണ്‍: താലിബാന് തടവിലാക്കിയ അവസാന അമേരിക്കന്‍ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ സജീവമാക്കി യുഎസ് . എത്രയും വേഗം ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും, വിട്ടയക്കണമെന്നും ജോ ബൈഡന് നേരിട്ട് പ്രസ്താവന ഇറക്കി.
അമേരിക്കന്‍ പൗരന്മാരെ അകാരണമായിട്ടാണ് തടവിലിട്ടിരിക്കുന്നത്. മാര്‍ക്ക് ഫ്രീറിച്ചെന്ന 59 വയസ്സുള്ള എഞ്ചിനീയറാണ് താലിബാന്റെ തടവിലുള്ളത്. അഫ്ഗാന് പിടിക്കാന്‍ താലിബാന് ശ്രമിക്കുന്നതിനിടെയാണ് മാര്‍ക്കിനെ തട്ടിക്കൊണ്ടുപോയത്. ഏത് നിരപരാധികളേയും ഭീഷണിപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണമാണെന്നും ജോ ബൈഡന് പറഞ്ഞു.
അമേരിക്കയുടെ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രീറിച്ച് ഇല്ലിനോയിസിലെ ലോംബാര്ഡ് സ്വദേശിയാണ്. അമേരിക്ക അഫ്ഗാനിലുള്ള സമയത്തെ ഒരു പദ്ധതി പൂര്‍ത്തീകരണത്തിനായിട്ടാണ് മാര്‍ക്കിനെ അഫ്ഗാനിലേക്ക് അയച്ചത്. 2020 ഫെബ്രുവരിയില്‍ ട്രംപിന്റെ ഭരണകൂടം അഫ്ഗാന് പിന്മാറ്റം ഒപ്പിടുന്നതിന് ഒരു മാസം മുന്നേയാണ് മാര്‍ക്കിനെ തട്ടിക്കൊണ്ടുപോയത്. ഹഖ്വാനി വിഭാഗത്തിന്റെ കേന്ദ്രത്തിലേക്കാണ് മാര്‍ക്കിനെ എത്തിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മാര്‍ക്കിനെ സഹോദരി കാര്‍ലീന്‍ കാക്കോര ബൈഡനെ കണ്ടതിന് ശേഷമാണ് ബൈഡന് പ്രസ്താവന നടത്തിയത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .