Agriculture

Entertainment

May 27, 2022

BHARATH NEWS

Latest News and Stories

മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മ മുലുഗുവിൽ തെലങ്കാനയിൽ കീഴടങ്ങി.

ഹൈദരാബാദ്: കൊടും ഭീകരനും കമ്മ്യൂണിസ്റ്റ് നേതാവുമായ മാധ്വി ഹിദ്മ കീഴടങ്ങി. ബുധനാഴ്ചയാണ് തെലങ്കാനയിലെ മുളുഗു പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും സിആര്‍പിഎഫിനും മുന്നില്‍ ഇയാള്‍ കീഴടങ്ങിയത്.

25 വയസ്സ് മാത്രം പ്രായമുള്ള മാധ്വി ഹിദ്മ എഴുപതിലധികം സൈനികരെയും പോലീസുകാരെയും കൊന്ന കേസില്‍ പ്രതിയാണ്. 2021 ഏപ്രിലില്‍, ഛത്തീസ്ഗഢിലെ ബീജാപൂര്‍-സുഖ്മ അതിര്‍ത്തിയില്‍ വച്ച്‌ സിആര്‍പിഎഫ് ജവാന്മാരെ ചതിയില്‍ വളഞ്ഞിട്ട് വെടിവെച്ചു കൊന്ന സംഭവത്തിന്റെ സൂത്രധാരന്‍ മാധ്വി ഹിദ്മയാണ്. 25 ലക്ഷം രൂപയാണ് ഹദീസ് പോലീസ് ഇയാളുടെ തലയ്ക്ക് വില പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഒന്നാം ബറ്റാലിയന്റെ കമാന്‍ഡറാണ് മാധ്വി ഹിദ്മ. 16 വയസ്സിലാണ് ഇയാള്‍ ഭീകര സംഘടനയില്‍ അംഗമായത്. ഗ്രാമവാസികളുടെയും പോലീസിന്റെയും പേടിസ്വപ്നമാണ് കൂര്‍മ്മബുദ്ധിയുള്ള ഈ യുവഭീകരന്‍. ഇയാള്‍ കീഴടങ്ങിയത് ഇവിടത്തെ ക്രമസമാധാനപാലകര്‍ക്ക് വളരെ വലിയ ആശ്വാസമാണ് നല്‍കുന്നത്.