Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ബീജിംഗ് ഗെയിംസ് ചൈന രാഷ്ട്രീയവൽക്കരിച്ചു .ചടങ്ങ് ബഹിഷ്‌കരണവുമായി ഇന്ത്യ .

ന്യൂഡല്‍ഹി: ബീജിംഗ് വിന്റര്‍ ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന-സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ.

ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ചൈന ഒളിമ്ബിക്‌സിനെ രാഷ്ട്രീയവത്കരിക്കാന്‍ തീരുമാനിച്ചത് ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബഗ്ജി പറഞ്ഞു. ബീജിംഗ് വിന്റര്‍ ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന-സമാപന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശീതകാല ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്ബട്ടി പറഞ്ഞു.

2020 ജൂണ്‍ 15 ന് ഗാല്‍വാന്‍ വാലി അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിഎല്‍എയുടെ സിന്‍ജിയാങ് മിലിട്ടറി കമാന്‍ഡില്‍ നിന്നുള്ള റെജിമെന്റല്‍ കമാന്‍ഡര്‍ ക്വി ഫാബാവോ, നാലുതവണ ഒളിമ്ബിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നല്‍കുക. ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.