ഇസ്ലാമാബാദ് : പാകിസ്താന് സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി.
100 ഓളം പാക് പട്ടാളക്കാരെ കൊന്നൊടുക്കി. രണ്ട് സൈനിക ക്യാമ്ബുകളിലായാണ് ആക്രമണം നടത്തിയത് എന്നും ബലൂച് സൈന്യം അറിയിച്ചു. പഞ്ച്ഗുര്‍, നുഷ്കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്ബുകള്‍ക്ക് നേരെയാണ് ബലൂച് സൈന്യം ആക്രമണം നടത്തിയത്. ക്യാമ്ബിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നടിഞ്ഞു.
ആക്രമണം നടക്കുന്ന സമയത്ത് കൂടുതല്‍ പാക് സൈന്യം പ്രദേശത്തേക്ക് എത്തിയെങ്കിലും അവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിച്ചില്ലെന്നും ബലൂചിസ്താന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ പാക് സൈന്യം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പാകിസ്താന് തങ്ങളുടെ മാദ്ധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു.
ബലൂചിസ്താന്‍ നടത്തിയ ആക്രമണത്തിന് വന്‍ തിരിച്ചടി നല്‍കിയെന്നാണ് പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ബലൂചിസ്താന്‍ വ്യക്തമാക്കുന്നത്. ബലൂചിസ്താന്‍ പ്രവിശ്യയില്‍ സൈനിക ക്യാമ്ബിന് നേരെ ആക്രമണം നടന്നുവെന്നും നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടുവെന്നുമാണ് പാകിസ്താന് പുറത്തുവിടുന്ന വിവരം. പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇവര്‍ പറയുന്നു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.