ഡമാസ്കസ്:ഭീകരസംഘടനയായ ഐസിസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍ – ഖുറേഷിയും പന്ത്രണ്ട് കുടുംബാംഗങ്ങളും സിറിയയില്‍ അമേരിക്കന്‍ സേന നടത്തിയ ഓപ്പറേഷനിടെ രക്ഷപ്പെടാന്‍ പഴുതില്ലാതെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.അബു ഇബ്രാഹം നടത്തിയ ജാക്കറ്റ് ബോംബ് സ്ഫോടനത്തില്‍ ആറു കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ കുടുംബത്തിലെ മുഴുവന്‍ പേരും മരണമടഞ്ഞു.
അമേരിക്കന്‍ സ്പെഷ്യല്‍ സേനയുടെ ഓപ്പറേഷന് വൈറ്റ്ഹൗസില്‍ തല്‍സമയം വീക്ഷിച്ചശേഷം പ്രസിഡന്റ് ജോ ബൈഡനാണ് കൊടും ഭീകരന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐസിസ് തലവന്‍ അബു ഇബ്രാഹിം അല്‍ -ഹഷിമി അല്‍-ഖുറേഷിയെ യുദ്ധക്കളത്തില്‍ നിന്ന് ഉന്മൂലനം
ചെയ്തു എന്നാണ് ബൈഡന് പ്രസ്താവനയില്‍ അറിയിച്ചത്.
വടക്കന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ഇദ്ലിബ് പ്രവിശ്യയിലെ അത്മാ ഗ്രാമത്തില്‍ അബു ഇബ്രാഹിമും കുടുംബവും
താമസിച്ചിരുന്ന കെട്ടിടം ലക്ഷ്യമിട്ട് അമേരിക്കന്‍ സേന വ്യോമാക്രമണം നടത്തുമ്ബോഴാണ് ഭീകരന് സ്വയം പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹെലികോപ്റ്ററുകളില്‍ എത്തിയ യു. എസ് ഭടന്മാര് കെട്ടിടത്തിന് നേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയും സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. ആക്രമണത്തില്‍ മുകളിലത്തെ നില തകര്‍ന്നു. രണ്ട് മണിക്കൂറോളം ഓപ്പറേഷന് നീണ്ടപ്പോള്‍ മരണം മുന്നില്‍ കണ്ട അബു ഇബ്രാഹം ധരിച്ചിരുന്ന ചാവേര്‍ ജാക്കറ്റിലെ സ്ഫോടക വസ്തുക്കള്‍ സ്വയം പൊട്ടിക്കുകയായിരുന്നു.
പ്രസിഡന്റ് ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരീസും ദേശീയ സുരക്ഷാ ടീമിലെ ഉദ്യോഗസ്ഥരും വൈറ്റ്ഹൗസില്‍ സൈനിക ഓപ്പറേഷന് തത്സമയം വീക്ഷിച്ചിരുന്നു. പിന്നീട് നടത്തിയ പ്രസ്താവനയില്‍, തന്റെ നിര്‍ദ്ദേശപ്രകാരമാണ് സൈന്യം ഭീകര വിരുദ്ധ ഓപ്പറേഷന് വിജയകരമായി നടത്തിയതെന്ന് പറഞ്ഞ ബൈഡന് സൈനികരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു.
2019 ഒക്ടോബര്‍ 31നാണ് അബു ഇബ്രാഹിം ഐസിസിന്റെ തലപ്പത്തെത്തിയത്. ഐസിസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അമേരിക്ക വധിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ബാഗ്ദാദിയെ വധിച്ചത്.ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ക്വ ഇദ ഭീകരന് ഒസാമ ബിന്‍ ലാദനെ വധിച്ച ഓപ്പറേഷന് സമാനമായിരുന്നു ഇന്നലെ സിറിയയിലെ ഓപ്പറേഷന്. ബിന്‍ ലാദനെ വധിച്ച ഓപ്പറേഷന് ഒബാമ വൈറ്റ് ഹൗസില്‍ ഇരുന്ന് വീക്ഷിച്ചിരുന്നു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.