Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

മണിപ്പൂര്‍ തെരഞ്ഞെടുപ്പ്: പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്.

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം റദ്ദാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് നേതാക്കള്‍ അറിയിച്ചു.

സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം സര്‍ക്കാര്‍ ജോലികളില്‍ ഉറപ്പാക്കുമെന്നും യുവാക്കള്‍ക്ക് പ്രതിവര്‍ഷം 50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്‍്റെ ഉറപ്പുകള്‍.

മണിപ്പൂരിന്‍്റെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുളളതാണ് കോണ്‍ഗ്രസിന്‍്റെ പ്രകടനപത്രികയെന്ന് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് വികസനത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ട്രാക്കിലേക്ക് മണിപ്പൂരിനെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന ബിജെപി സര്‍ക്കാര്‍ ജനദ്രോഹമാണ് ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ വികസനം അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.

മണിപ്പൂര്‍ റെജിമെന്റ്, സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മണിപ്പൂര്‍ ട്രേഡ് സെന്റര്‍, മണിപ്പൂര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ലോക്തക് ലേക്ക് റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, മണിപ്പൂര്‍ സാംസ്കാരിക വൈവിധ്യ നയം, വെള്ളപ്പൊക്കം, ജലസേചന മാസ്റ്റര്‍ പ്ലാനുകള്‍ എന്നിവ മറ്റ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

മണിപ്പൂരിനെ അരി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക, 2022-2027 മുതല്‍ ഒന്നിലധികം വിളകള്‍ പ്രോത്സാഹിപ്പിക്കുക, ഇന്ധനത്തിന്റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം തടയാന്‍ മൂല്യവര്‍ധിത നികുതി നിരക്ക് നിയന്ത്രിക്കുക, ഇംഫാലിലെ മലയോര ജില്ലയില്‍ ഓരോരുത്തര്‍ക്കും ഒരു ഗസ്റ്റ് ഹൗസ് സ്ഥാപിക്കുക എന്നിവയും പാര്‍ട്ടി ലക്ഷ്യമിടുന്നു.