Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഒരു സ്ത്രീ എന്ന് നിയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്;സ്വപന സുരേഷ്

മൂന്നു വര്‍ഷത്തിലേറെ ശിവശങ്കര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപന സുരേഷ് പറഞ്ഞു . ഒരു സ്ത്രീ എന്ന് നിയില്‍ തന്നെ മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്.

തന്നെ ഈ നിലയിലേയ്ക്ക് തള്ളിയിട്ടത് ശിവശങ്കറാെണന്നും ഒരു ഐഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും സ്വപന ആഞ്ഞടിച്ചു .

തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണ് . ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രിയ്ക്കും , മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും , ബന്ധമില്ലെന്നും സ്വപ്ന ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സ്‌പെസ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് ശിവശങ്കറാണ്. എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിന് ആ നിയമനത്തെക്കുറിച്ച്‌ അറിയില്ലെന്ന് എങ്ങനെ പറയാനാകും. ശിവശങ്കറിനെക്കുറിച്ച്‌ ഒരുപാട് രഹസ്യങ്ങളറിയാം. വി ആര്‍ എസ് എടുത്ത് യു എ ഇയില്‍ താമസമാക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദിയാക്കി എന്‍.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നത് സത്യമാണ് .

ബാഗേജില്‍ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടത് . ജയിലില്‍ നിന്നു പുറത്തുവന്ന ശബ്ദരേഖ തിരക്കഥയുടെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയും കുടുംബവുമായി ഒരു ബന്ധവുമില്ല. മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുടുംബവുമായി നല്ല ബന്ധമായിരുന്നു. ഫ്ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്.

കാറില്‍ ഒരുമിച്ച്‌ യാത്രചെയ്തിട്ടുണ്ട്. പെട്ടി കൈമാറിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അതൊക്കെ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. മന്ത്രി ജലീലുമായി ഒൗദ്യോഗിക ബന്ധമാണുണ്ടായിരുന്നത്. കോണ്‍സലേറ്റ് ജനറലും ജലീലും അടുപ്പത്തിലായിരുന്നു. അദ്ദേഹവുമായി ഔദ്യോഗിക മല്ലാത്ത ബന്ധങ്ങളൊന്നുമുണ്ടായില്ല.

താനായിട്ട് ഒരു മന്ത്രിയെയോ എം.എല്‍.എയോ മന്ത്രിമാരുടെ പി.എ മാരെയോ വിളിച്ചിട്ടില്ല. ശിവശങ്കറിനു ”യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകളെപ്പറ്റി അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് ജോലി രാജിവച്ചത്. സ്‌പേയ്‌സ് പാര്‍ക്കില്‍ അദ്ദേഹമാണ് നിയമനം നേടിത്തന്നത്. ഒരു ഫോണ്‍ കോളിനെ തുടര്‍ന്നായിരുന്നു നിയമനം.

എന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ശിവശങ്കറിനെപ്പറ്റി ഞാന്‍ പുസ്‌തകമെഴുതിയാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരും. ബെസ്റ്റ് സെല്ലറാകാനുള്ള വിഭവങ്ങള്‍ ധാരാളമുണ്ടാകും. ഞാന്‍ അതിന് തുനിയുന്നില്ല.

എന്റെ എല്ലാ കാര്യത്തിലും ശിവശങ്കര്‍ സജീവമായി ഇടപെട്ടിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം.ആവശ്യം കഴിഞ്ഞപ്പോള്‍ എന്നെ വലിച്ചെറിയുകയായിരുന്നു. എന്നെ ചൂഷണം ചെയ്തു. ഒരുപാട് ഗിഫ്റ്റ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് ആപ്പിള്‍ ഫോണ്‍. ഒരുമിച്ച്‌ ആഹാരം കഴിക്കുകയും മദ്യപിക്കുകയും ചെയ്‌തിട്ടുണ്ടന്നും സ്വ‌പ്‌ന പറഞ്ഞു.