മുംബയ് : കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു.
92 വയസായിരുന്നു. കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്., “എനിക്ക് വാക്കുകൾക്ക് അതീതമായ വേദനയുണ്ട്. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപോയി. നികത്താനാവാത്ത ഒരു ശൂന്യത അവർ നമ്മുടെ രാജ്യത്ത് അവശേഷിപ്പിച്ചു. വരും തലമുറകൾ അവരെ ഇന്ത്യൻ സംസ്കാരത്തിന്റെ അമരക്കാരിയായി ഓർക്കും. ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു,പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്ബാടി എന്നാണ് ലതാ മങ്കേഷ്കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷണ്, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം തുടങ്ങിയ വിശിഷ്ട പുരസ്കാരങ്ങള്‍ ഗായികയെ തേടിയെത്തി.
1929 സെപ്തംബര്‍ 28ന് പണ്ഡിറ്റ് ദിനാനാഥ് മങ്കേഷ്കറുടെയും ശിവന്തിരയുടെയും അഞ്ച് മക്കളില്‍ മൂത്തയാളായി മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതാ മങ്കേഷ്കര്‍ ജനിച്ചത്. പ്രശസ്ത ഗായിക ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്. സംഗീത സംവിധായകന് ഹൃദയനാഥ് മങ്കേഷ്കര്‍,ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികര്‍,ഗായിക ഉഷാ മങ്കേഷ്കര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.
ലതാ മങ്കേഷ്കര്‍ കുട്ടിക്കാലത്ത് പിതാവിന്റെ വഴിയേ നാടകത്തില്‍ അഭിനയിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടി. 2001ല്‍ രാജ്യം ഭാരതരത്നം നല്കി ആദരിച്ചു. 1989ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടി. ഫ്രഞ്ച് സര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ ലീജിയന് ഒഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്