മുംബൈ: ഇന്ത്യയുടെ വാനമ്ബാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്പിച്ചു. ചലചിത്ര, സംഗീത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ എട്ടേകാലിനാണ് ലതാമങ്കേഷ്കര്‍ മരിച്ചത് . 92 വയസായിരുന്നു. ഐസിയു വില്‍ ചികില്‍സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. കഴിഞ്ഞ 29 ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതോടെ ലത മങ്കേഷ്കറെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും ഇന്നലെ നില വഷളാവുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ശിവാജി പാര്‍ക്കിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് ആറേ കാലിനാണ് അദ്ദേഹം അന്തിമോപചാരം അര്‍പ്പിച്ചത്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ മോദി, ഭൗതിക ശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളവരും നേരിട്ടു പങ്കെടുത്തു. ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും സംസ്കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.
വൈകീട്ട് അഞ്ചേമുക്കാലോടെ വിലാപ യാത്രയായാണ് ഭൗതിക ശരീരം ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്