Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ദിലീപിന് ജാമ്യം

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് പ്രതിയായ നടന് ദിലീപിന് ആശ്വാസം.ദിലീപിനും കൂട്ടാളികള്ക്കും ഹൈക്കോടതി മുന്കൂര് ജാമ്യം നല്കി.

ദിലീപിനെക്കൂടാതെ സഹോദരന് അനൂപ്, സഹോദരീഭര്ത്താവ് ടിഎന് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവരാണ് മുന്കൂര് ജാമ്യഹര്ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. മുന്കൂര് ജാമ്യാപേക്ഷ തള്ളിയാല് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല് വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാത്തിരുന്നിരുന്നു.