Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഹുണ്ടായിക്ക് പിന്നാലെ പ്രകോപനവുമായി കെ എഫ് സി യും .

ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കിയ കെഎഫ്‌സി ബഹിഷ്ക്കരിക്കാന്‍ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ .പാകിസ്ഥാനിലെ ഹ്യുണ്ടായ് കാര്‍ ഡീലര്‍ കാശ്മീര്‍ വിഘടനവാദികളെ പിന്തുണച്ചതിന് പിന്നാലെയാണ് കെഎഫ്‌സിയ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനം ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിലാണ്’ കമ്പനി കാശ്മീര്‍ വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘കശ്മീര്‍ സോളിഡാരിറ്റി ഡേയ്‌ക്കൊപ്പം നില്‍ക്കുന്നു, അവര്‍ക്കും സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍ ഹൃദയംഗമമാണ്’ എന്നായിരുന്നു കെഎഫ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ് . വിഘടനവാദികളോട് ഇന്ത്യന്‍ പ്രദേശത്ത് നിന്ന് കശ്മീരിനെ വിഘടിപ്പിക്കുക എന്ന ലക്ഷ്യം പിന്തുടരാനാണ് കമ്ബനി ആഹ്വാനം ചെയ്തത്. പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ വൻ പ്രതിഷേധമാണ് കെ എഫ് സി ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പിന്നാലെ കെഎഫ്‌സി ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. രാജ്യത്തിന് പുറത്തുള്ള ചില കെഎഫ്‌സി സോഷ്യല്‍ മീഡിയ ചാനലുകള്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ മാപ്പ് പറയുന്നുവെന്നും. ഞങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും. ഇന്ത്യക്കാരുടെ അഭിമാനത്തെ സേവിക്കാന്‍ എന്നും സന്നദ്ധരാണെന്നും ട്വിറ്റര്‍ പോസ്റ്റില്‍ കെഎഫ്‌സി ഇന്ത്യ പറയുന്നു.