ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ.
പത്ത് വര്‍ഷമായി എഐസിസി ആസ്ഥാനത്തിന്റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഇന്ന് തന്നെ അടയ്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
സോണിയ ഗാന്ധിയുടെ വസതിക്ക് നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശികയായത്. എന്നാല്‍ 17മാസമായി പത്ത് ജന്‍പഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്ത്തകന് ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡവലപെന്റ് മന്ത്രാലയം നല്കിയ വിവരാവകാശ രേഖയുടെ വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്.
2012 ഡിസംബറിന് ശേഷം എഐസിസി ആസ്ഥാനത്തിന്റെ വാടകയും നല്‍കിയിട്ടില്ല. കുടിശിക ഇനത്തില്‍ പന്ത്രണ്ട് ലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി രണ്ട് രൂപ അടയ്ക്കാനുണ്ട്. 2010ല്‍ റോസ് അവന്യൂവില്‍ ആസ്ഥാനം നിര്‍മ്മിക്കാന്‍ കേന്ദ്രം സ്ഥലം അനുവദിച്ചിട്ടും ഇനിയും പണി പൂര്‍ത്തിയാക്കിയിട്ടില്ല.
സ്ഥലം കിട്ടിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാറണമെന്ന നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റെ ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിക്ക് അഞ്ച് ലക്ഷം രൂപയിലേറെ വാടക കുടിശിക നല്‍കാനുണ്ട്. അതേസമയം എസ്പിജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നല്‍കിയിരുന്നതെന്നും സുരക്ഷ പിന്‍വലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍ പണം കാണില്ലെന്നാണ് പരിഹാസവുമായി രംഗത്തെത്തി. സോണിയ റിലീഫ് ഫണ്ടിലേക്ക് പത്ത് രൂപ അയച്ച് സഹായിക്കണമെന്ന ക്യാമ്ബയിനും സമൂഹ മാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ .