Agriculture

Entertainment

May 27, 2022

BHARATH NEWS

Latest News and Stories

വിധി വരുന്നതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുത് – കര്‍ണാടക ഹൈക്കോടതി

കര്‍ണാടകയില്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത്. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ഥിനികളും സംഘടനകളുമാണ് ഹരജി നല്‍കിയിരുന്നത്.

ഹിജാബ് എന്നത് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്ന 2016ലെ കേരള ഹൈക്കോടതി ഉത്തരവ് വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി ഈ വിധി കണക്കിലെടുക്കണമെന്ന് വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ആവശ്യപ്പെട്ടു.

അതേ സമയം അന്തിമ വിധി വരുന്നത് വരെ വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വാര്‍ത്തയാക്കരുതെന്നും മാധ്യമങ്ങളോട് ഹൈക്കോടതി നിര്‍ദേശിച്ചു.