Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

റെസ്‌ലിംഗ് താരം ദി ഗ്രേറ്റ് ഖലി ബിജെപിയില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി: ദ ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന പ്രൊഫഷണല്‍ ഗുസ്തിതാരവും വേള്‍ഡ് റെസലിംഗ് എന്റര്‍ടൈന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) താരവുമായ ദലിപ് സിംഗ് റാണ ബി.ജെ.പിയില്‍ ചേര്‍ന്നു.

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഉച്ചക്ക് നടന്ന ചടങ്ങില്‍ ഖാലിയെ ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ ദേശീയ നയമാണ് എന്നെ ആകര്‍ഷിച്ചതെന്നും ഖാലി പറഞ്ഞു. രാജ്യത്തിനായുള്ള പ്രവര്‍ത്തനമാണ് മോദിയെ യഥാര്‍ഥ പ്രധാനമന്ത്രിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് ഖാലി ഞങ്ങളോടൊപ്പം ചേരുന്നതോടെ യുവാക്കള്‍ക്കും രാജ്യത്തെ മറ്റ് ആളുകള്‍ക്കും ഇത് പ്രചോദനമാകുമെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗുസ്തി കരിയറാക്കുന്നതിന് മുമ്ബ് പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ദലിപ് സിംഗ് റാണ. 2000 ലാണ് ഖാലി തന്റെ പ്രൊഫഷണല്‍ ഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്.

49 കാരനായ ഗ്രേറ്റ് ഖാലി 2021ലെ ഡബ്ല്യു.ഡബ്ല്യു.ഇ ഹാള്‍ ഓഫ് ഫെയിം ക്ലാസില്‍ ഇടംനേടിയ മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്ബ്യനാണ്. 2007ല്‍ ലോക ഹെവിവെയ്റ്റ് ചാമ്ബ്യന്‍ഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡബ്ല്യു.ഡബ്ല്യു.ഇ നിന്ന് വിരമിച്ചതിന് ശേഷം കോണ്ടിനെന്റല്‍ റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്ലിംഗ് പ്രൊമോഷനും പരിശീലന അക്കാദമിയും ആരംഭിച്ചിട്ടുണ്ട്.