Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

പാക്കിസ്ഥാൻ ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടേണ്ട; ഒവൈസി

ല‌ക്‌നൗ : സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച്‌ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഒവൈസി പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കാണ് അസദുദ്ദീന്‍ ഒവൈസി ഉത്തര്‍പ്രദേശില്‍ നടന്ന റാലിയില്‍ മറുപടി നല്‍കിയത്.

പാകിസ്ഥാന്‍ അവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ ഇവിടുള്ളവര്‍ നോക്കുമെന്നും ഒവൈസി കൂട്ടിച്ചേ‍ര്‍ത്തു. മലാലയെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ടതില്ല. അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട രാജ്യം ഇപ്പോള്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ നോക്കുകയാണെന്നും അതിന്‍റെ ആവശ്യമില്ലെന്നും ഒവൈസി പറഞ്ഞു.

മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങള്‍ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം അന്താരാഷ്ട്രാ തലത്തില്‍ ചര്‍ച്ചയാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒവൈസി മറുപടിയുമായി രംഗത്തെത്തിയത്.