Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ക്രിപ്റ്റോ കറൻസികൾ സമ്പത് വ്യവസ്ഥക്ക് ഭീഷണി; ആർ ബി ഐ ഗവർണ്ണർ.

ഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്തെ സമ്പത് ഘടനയ്ക്ക് ഭീഷണിയെന്ന് ആവര്‍ത്തിച്ച്‌ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.രാജ്യത്തെ സാമ്ബത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണ് സ്വകാര്യ ക്രിപ്റ്റോകറന്‍സികളെന്നും സാമ്ബത്തിക സ്ഥിരത നിലനിര്‍ത്താനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളെ അവ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അടിസ്ഥാന മൂല്യമില്ലാത്തവയാണ് ഇത്തരം കറന്‍സികള്‍. വന്‍ലാഭംപ്രതീക്ഷിച്ചുകൊണ്ടുമാത്രമാണ് മൂല്യമില്ലാത്ത ആസ്തികളില്‍ നിക്ഷേപകര്‍ പണംമുടക്കുന്നത്-പണവായ്പ നയ അവലോകന സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവന.

ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ക്രിപ്റ്റോ ആസ്തികളോടുള്ള സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താനാണ് ഉപകാരപ്പെട്ടത്.