Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ആയുർവ്വേദത്തെ പ്രകീർത്തിച്ച് കെനിയൻ പ്രധാനമന്ത്രി. മകളുടെ കാഴ്ച ശക്തി തിരിച്ചു കിട്ടിയതോടെ തന്റെ രാജ്യത്തിലേക്ക് ആയുർവ്വേദത്തെ ക്ഷണിച്ച് മന്ത്രി.

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആയൂര്‍വേദ ചികിത്സയെ പ്രകീര്‍ത്തിച്ച്‌ കെനിയ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ.മകള്‍ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും ഇന്ത്യയിലേക്ക് മുന്‍ കെനിയന്‍ പ്രധാനമന്ത്രി എത്തിയത്. ചികിത്സയില്‍ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുര്‍വേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്ബരാഗത ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ അവള്‍ ഇപ്പോള്‍ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി (ആയുര്‍വേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകള്‍ക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച്‌ ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു.- ഒഡിംഗ പറഞ്ഞു.

കെനിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ റോസ്മേരി ഒഡിംഗയ്ക്ക് 2017 ല്‍ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ചൈന എന്നിവിടങ്ങളില്‍ അവര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇതൊന്നു വിജയിച്ചില്ലെന്ന് നിരവധി മാധ്യമ സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സുഹൃത്ത് വഴിയാണ് റെയ്‌ല ഒഡിംഗ പിന്നീട് കേരളത്തിന്റെ ആയുര്‍വേദ സംസ്‌കാരത്തെക്കുറിച്ച്‌ അറിഞ്ഞത്. 2019ല്‍ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ റോസ്മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്ബ് ഒരു മാസത്തോളം കേരളത്തില്‍ ചികിത്സയിലായിരുന്നു. നിര്‍ദ്ദിഷ്ട മരുന്നും തെറാപ്പിയും വീട്ടില്‍ നിന്ന് ചെയ്തു. തുടര്‍ച്ചയായ തെറാപ്പിക്കും പരിശോധനകള്‍ക്കും ശേഷം റോസ്മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചുകിട്ടുകയായിരുന്നു. മൂന്നാഴ്ചത്തേക്ക് തുടര്‍ പരിചരണത്തിനായി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും