റാഞ്ചി: ബീഹാറിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ അഴിമതിക്കേസുകളില്‍ ഒന്നായ കാലിത്തീറ്റ കുംഭകോണത്തില്‍ കോടതിയുടെ നിര്‍ണായക വിധി.139 കോടി രൂപയുടെ ക്രമക്കേടില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലാണ് കോടതി വിധി പറഞ്ഞത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവന. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
ദരാണ്ട ട്രഷറിയില്‍ നിന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയ ലാലു പ്രസാദ് യാദവ് 139.35 കോടി രൂപ പിന്‍വലിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ച അഴിമതിക്കേസായിരുന്നു കാലിത്തീറ്റ കുംഭകോണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട നാല് കേസുകളിലും യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.
2017 മുതല്‍ മൂന്നര വര്‍ഷക്കാലം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ ആകെ 75 പ്രതികളായിരുന്നു. കേസില്‍ പൂര്‍ണമായ ശിക്ഷാവിധി ഫെബ്രുവരി 18നാണ് പ്രഖ്യാപിക്കുക.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്