Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ചെങ്കോടയിൽ സിഖ് പതാക ഉയർത്തിയ ദീപ് സിദ്ദു അപകടത്തിൽ മരിച്ചു.

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്റെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന കലാപത്തിലെ മുഖ്യപ്രതിയായ പ്രതിയായ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു മരിച്ചു.ഡല്‍ഹിലെ കെഎംപി ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മരണം. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയത് ദീപ് സിദ്ധു ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തുകയായിരുന്നു.

ഹരിയാനയിലെ സോനിപട്ടിന് സമീപമായിരുന്നു അപകടമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സോനിപട്ട് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദു സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കുണ്ഡ്‌ലി -മനേസര്‍- പല്‍വാല്‍ (കെഎംപി) എക്‌സ്പ്രസ് വേയില്‍ പിപ്ലി ടോളിന് സമീപമായിരുന്നു അപകടം. ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ ഒളിവിലായിരുന്നു . കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.