കോട്ടയം: അഹമ്മദാബാദ് സ്ഫോടന പരമ്ബര കേസില പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ രണ്ടു പേര് കോട്ടയം സ്വദേശികൾ . വധശിക്ഷ ലഭിച്ചതില്‍ മൂന്നു മലയാളികളുണ്ടായിരുന്നു. ഇവരില്‍ പീടിയേക്കല്‍ ഷിബിലി എ കരീം, ശാദുലി എ കരിം എന്നിവര്‍ ഇരട്ടസഹോദരങ്ങളാണ്.
നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധ പരിശീലന ക്യാംപില്‍ ഇവവര്‍ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഹമ്മദാബാദിലെ സ്ഫോടന പരമ്ബരയ്ക്ക് മുന്നോടിയായി ഈ ക്യാംപിലാണ് സ്ഫോടന പരിശീലനം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാംപില്‍ 45 പേര് പങ്കെടുത്തിരുന്നു. അഹമ്മദാബാദ് സ്ഫോടന പരമ്ബരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് ആണ് വധശിക്ഷ ലഭിച്ച മറ്റൊരു മലയാളി. കുറ്റക്കാരുടെ പട്ടികയിലെ മറ്റ് മലയാളികള്‍ ഇവരാണ്: ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കി നല്‍കിയതാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷറഫുദ്ദീന്റെ കുറ്റം. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കോടതി കുറ്റവിമുക്തരാക്കി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി