ഭോപാല്‍: ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2021ലേത് മധ്യപ്രദേശിലെ തങ്ങളുടെ അവസാന നിയമസഭ തെരഞ്ഞെടുപ്പാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിക്കുന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ വിഡിയോ പുറത്ത്.
രത്ലം ജില്ല സന്ദര്‍ശിച്ച വേളയില്‍ ചിത്രീകരിച്ച വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
‘നിങ്ങളെല്ലാവരും പരസ്പരം സംസാരിക്കാന്‍ തയാറല്ല. ഒരാള്‍ ഇവിടെയും മറ്റൊരാള്‍ അവിടെയും മൂന്നാമതൊരാള്‍ മറ്റൊരിടത്തും നില്ക്കുന്നു. ഈ രീതിയിലാണെങ്കില്‍ കാര്യങ്ങള്‍ നടക്കില്ല’-മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
‘നിങ്ങളോട് ഞാന്‍ പറയുന്നു, ഇത് അവസാന തെരഞ്ഞെടുപ്പാണ്. സത്യസന്ധമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ ഇരിക്കുക. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തകരെ കണ്ടെത്താനും കഴിയില്ല’-ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ 2023 അവസാനത്തോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2018ല്‍ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഉടലെടുത്ത അധികാര വടം വലിയെ തുടര്‍ന്ന് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം കൊണ്ട് താഴെ വീണു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്