ഡല്‍ഹി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുന്‍ എ.എ.പി നേതാവ് കുമാര്‍ വിശ്വാസിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.
കുമാര്‍ വിശ്വാസിന്റെ ആരോപണം കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുപിടിച്ചതോടെയാണ് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഇത് പ്രധാന ചര്‍ച്ചാവിഷയമായത്. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്രിവാള് പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ വിശ്വസ് വെളിപ്പെടുത്തിയത്
ആം ആദ്മി പാര്‍ട്ടിക്ക് ഖലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു്. വിഘടനവാദികളുമായി ഡല്‍ഹി കെജ് രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
അതേസമയം അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയായി തോന്നുന്നത് എന്നായിരുന്നു ആരോപണത്തിന് കെജ്രിവാളിന്റെ മറുപടി. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാവുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുള്ള ഭയമാണ് ഇപ്പോള്‍ തീവ്രവാദി ആരോപണമായി പുറത്തുവരുന്നതെന്നും കെജ്രിവാള് പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്