ന്യൂ ഡൽഹി .പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കോവിഡ് സാഹചര്യം കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബര്‍ 11 നാണ് സി.എ.എ പാര്‍ലമെന്റ് പാസ്സാക്കിയത്. അടുത്ത ദിവസം തന്നെ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് സൗകര്യമൊരുക്കുന്ന നിയമമാണ് സി.എ.എ.
‘നമ്മള് ഇതുവരെ കോവിഡ്-19 ല്‍ നിന്ന് മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ സിഎഎയ്ക്ക് ഇപ്പോള്‍ മുന്‍ഗണന നല്കാന് സാധിക്കില്ല. നമ്മള് ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങള്‍ കണ്ടു. ഭാഗ്യവശാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് മൂന്നാം തരംഗവും പിന്‍വാങ്ങുകയാണ്. സിഎഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും അതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല’-സിഎഎ എപ്പോള്‍ നടപ്പിലാക്കുമെന്ന ചോദ്യത്തിനാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ സിഎഎയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ സമയം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി സമിതികളെ സമീപിച്ചിരുന്നു. സി.എ.എ അനുസരിച്ച് അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാന്വല്‍ ഓണ്‍ പാര്‍ലമെന്ററി വര്‍ക്ക് പ്രകാരം, നിയമനിര്‍മ്മാണത്തിനുള്ള നിയമങ്ങള്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് ആറ് മാസത്തിനുള്ളില്‍ തന്നെ രൂപപ്പെടുത്തേണ്ടതാണ്. അല്ലെങ്കില്‍ സബ് ഓര്‍ഡിനേറ്റ് നിയമനിര്‍മ്മാണം, ലോക് സഭ, രാജ്യസഭ എന്നിവ സംബന്ധിച്ച സമിതികളില്‍ നിന്ന് കൂടുതല്‍ സമയം തേടേണ്ടതായിരുന്നു. സിഎഎ നിയമമാക്കി ആറു മാസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന് നിയമങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കമ്മിറ്റികളില്‍ നിന്ന് പല തവണ സമയം തേടി. ആദ്യം 2020 ജൂണിലും തുടര്‍ന്ന് നാല് തവണയും സമയം നീട്ടി ആവശ്യപ്പെട്ടിരുന്നു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ .