Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

യുക്രെയ്ൻ പ്രദേശങ്ങൾ സ്വതന്ത്ര പ്രദേശങ്ങളാക്കി റഷ്യ; ഉപരോധവുമായി അമേരിക്ക.

മോസ്കോ.ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്.യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍.

തുടർന്ന് റഷ്യന്‍ നടപടിക്കെതിരെ അമേരിക്ക രംഗത്തെത്തി.ഡോന്റ്‌റസ്‌ക്, ലുഗാന്‍സ്‌ക് എന്നീ സ്വതന്ത്ര പ്രവിശ്യകളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരയോഗം ഇപ്പോള്‍ ചേരുകയാണ്.

2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിൻ നടത്തിയത്.