ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം കാര്യമായി ബാധിക്കാതിരുന്നതിനെ തുടര്‍ന്ന് ജനജീവിതം സാധാരണനിലയിലേക്ക് നീങ്ങവേ, അടുത്ത തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് കോവിഡ് ദൗത്യസംഘം അംഗം.പുതിയ കോവിഡ് വകഭേദം വന്നാല്‍ ഇതിനുള്ള സാധ്യത ഉണ്ടെന്ന് നാഷണല്‍ ഐഎംഎ കോവിഡ് ദൗത്യ സംഘം സഹ ചെയര്മാന് ഡോ. രാജീവ് ജയദേവന് മുന്നറിയിപ്പ് നല്കി.
നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 15,000ല്‍ താഴെയാണ്. മൂന്നാം തരംഗത്തിന് കാരണമായ ഒമൈക്രോണിന്റെ വ്യാപനശേഷി കുറഞ്ഞതാണ് കോവിഡ് കേസുകള്‍ കുറയാന്‍ കാരണം. നിലവില്‍ ഒമൈക്രോണ്‍ വകഭേദമായ ബിഎ.2 ആണ് വ്യാപകമായി കണ്ടുവരുന്നത്. മുന്‍പ് കണ്ടെത്തിയ ബിഎ.1 ഉപവകഭേദം മറ്റൊരു വ്യാപനത്തിന് കാരണമാകില്ലെന്നും രാജീവ് വ്യക്തമാക്കി. ബിഎ. 1 ഉപവകഭേദം ബാധിച്ചവരെ ബിഎ. 2 ഒരുതരത്തിലും ബാധിക്കില്ല. അതിനാല്‍ ഈ വകഭേദം മറ്റൊരു തരംഗത്തിന് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ കോവിഡ് തരംഗം സംഭവിച്ചേക്കാം’
വൈറസ് ചുറ്റിലുമുണ്ട്. രോഗപ്പകര്‍ച്ച ഉയര്‍ന്നും താഴ്ന്നും ദീര്‍ഘകാലം നിലനിന്നേക്കാം. അടുത്ത വകഭേദം വന്നാല്‍ വീണ്ടുമൊരു തരംഗത്തിന് സാധ്യതയുണ്ട്. എപ്പോള്‍ വരുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ചരിത്രം പരിശോധിച്ചാല്‍ ആറുമുതല്‍ എട്ടുമാസത്തിനുള്ളില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിന് സ്വീകരിച്ചുവഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണ്‍ മറികടക്കുന്നതാണ് കണ്ടത്. ഭാവിയില്‍ പുതിയ വകഭേദം ഉണ്ടായാല്‍ ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതിനാല്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം
ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസയുമായി ഇന്ത്യ .
അറിയാം തേങ്ങാപ്പാലിന്റെ ഗുണങ്ങൾ .
അമേരിക്കൻ ഡോക്ടർമാർ പരാജയപ്പെട്ട ഇടത്ത് ഇന്ത്യൻ വിജയം; അഭിമാനത്തോടെ ഫോർട്ടിസ് ഹോസ്പിറ്റൽ .
ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ഭാരതീയ ഗുരുവിനെ നിർദ്ദേശിച്ച് ദേശീയ ആരോഗ്യ ബോർഡ്.
കോവിഡ് അവസാനിച്ചിട്ടില്ല; മാരക വേരിയന്റ് വരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന.
വീടുകളില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി.
കോവിഡ് പോളിസി തുടങ്ങി കൈ പൊള്ളി ഇൻഷുറൻസ് കമ്പനികൾ . മിക്ക കമ്പനികളും പിൻമാറി .
ഒമിക്രോണ്‍ വകഭേദം അപകടകാരി-ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.