വിടപറഞ്ഞത് അഭിനയലാളിത്യത്തിലൂടെ ചലച്ചിത്രനാടക ആസ്വാദകരുടെ മനംകവര്‍ന്ന നടി.. കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കെപിഎസി ലളിത.സംവിധായകനും നടനുമായ മകന് സിദ്ദാര്‍ത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്ലാറ്റില്‍ ചൊവ്വ രാത്രി 10.30ന് ആയിരുന്നു അന്ത്യം.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകന് ഭരതനായിരുന്നു ഭര്‍ത്താവ്. നടന് സിദ്ധാര്‍ത്ഥ് അടക്കം രണ്ട് മക്കള്‍ ആണുള്ളത്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് – കടയ്ക്കത്തറല് വീട്ടില്‍ കെ. അനന്തന് നായര്‍, മാതാവ് – ഭാര്‍ഗവി അമ്മ.
വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.
പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു.
ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളില്‍ അഭിനയിക്കുകയുണ്ടായി.
അതേസമയം കെപിഎസി ലളിതയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. രാവിലെ എട്ടു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ സംസ്കരിക്കും.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി