മോസ്കോ: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നല്കി റഷ്യന്‍ പാര്‍ലമെന്റ്. ഇതോടെ യുക്രൈനില്‍നിന്ന് വിഘടിച്ചു നില്ക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം വിമത പ്രവിശ്യകളുടെ അതിര്‍ത്തി കടന്നതോടെ ലോകം യുദ്ധഭീതിയിലായി.
റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മനി തീരുമാനിച്ചു. ക്യാനഡയും ഉപരോധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്.
രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ആണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് സൈനിക നീക്കം പ്രഖ്യാപിച്ചത്. റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിന് അവകാശപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ ആക്രമണത്തില്‍ കഴിഞ 24 മണിക്കൂറിനിടെ രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി യുക്രൈന് അറിയിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്ബനികള്‍ പലതും യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.