Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചു തുടങ്ങി; ആദ്യ ബാച്ചിൽ 242 യാത്രക്കാർ.

ന്യൂഡെല്‍ഹി:  യുദ്ധത്തിന്റെ നിഴലിൽ നിൽക്കുന്ന യുക്രൈനില്‍ നിന്നും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി 242 യാത്രക്കാരുമായി കീവില്‍ നിന്ന് തിരിച്ച പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി 11.30 ഓടെ ഡെല്‍ഹിയില്‍ എത്തി. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്.

ഉക്രൈനിലെ ഖാര്‍കിവ് നഗരത്തില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി ധ്രുവ് മല്‍ഹോത്രയും മടങ്ങിയെത്തിയവരില്‍ ഉള്‍പെടുന്നു. ‘ഇപ്പോള്‍, ഇത് സമാധാനപരമാണ്, ഖാര്‍കിവിലും കൈവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ പിരിമുറുക്കം വര്‍ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് പോകാന്‍ ഉപദേശിച്ചു, ‘അദ്ദേഹം പറഞ്ഞു.

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്‍ഡ്യ യുക്രൈന്‍ ഓപറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ എഐ-1947 ഡ്രീംലൈനര്‍ ബോയിംഗ് ബി-787 വിമാനമാണ് ചൊവ്വാഴ്ച രാവിലെ യുക്രൈനിലേക്ക് പോയത്. രാവിലെ 7.40നാണ് വിമാനം ഡെല്‍ഹിയില്‍ നിന്നും യുക്രൈനിലെ ബോറിസ്പില്‍ എത്തിച്ചത്. ഇന്‍ഡ്യന്‍ പൗരന്മാരോട് ബോറിസ്പില്‍ എത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഈ മാസം 24, 26 തീയതികളിലും എയര്‍ ഇന്‍ഡ്യയുടെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.