ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടം കൊയ്ത് ബിജെപി.മുൻപ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി തമിഴനാട്ടില്‍ തങ്ങളുടെ പ്രകടനം കാഴ്ചവെച്ചത്.ബിജെപിക്ക് 308 വാര്‍ഡുകളില്‍ വിജയം ലഭിച്ചു.സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രസ്താവിച്ചു. ബിജെപിയുടെ നേട്ടം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കളിലൊരാളായ ആര് ശ്രീനിവാസന് പറഞ്ഞു.
ഇതുവരെ ബിജെപി വിജയിക്കാത്ത കടലൂര്‍, വെല്ലൂര്‍, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് പ്രതിനിത്യം ലഭിച്ചു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോയമ്ബത്തൂരില്‍ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലെ അവകാശപ്പെട്ടു.
ചെന്നൈയില്‍ മുപ്പതോളം വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയതായും അണ്ണാമലെ അവകാശപ്പെട്ടു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഡിഎംകെ കൊങ്ങു മേഖലയില്‍ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ ആധിപത്യമായി കാണേണ്ടതില്ലെന്നാണ് അണ്ണാമലെ പറയുന്നത്.പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. പാര്‍ട്ടിക്കായി അഹോരാത്രം പരിശ്രമിച്ച തമിഴ്നാട്ടിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു.
2011 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് ടൗണ്‍ പഞ്ചായത്തുകളില്‍ 2.2 % സീറ്റുകളിലാണ് വിജയം നേടിയതെങ്കില്‍ ഇത്തവണ ഇത് 3.01 % ആയി ഉയര്‍ത്താനായി. മുനിസ്സിപാലിറ്റികളില്‍ 1 ശതമാനത്തില്‍ നിന്ന് 1.45 % ആയി. കോര്‍പറേഷനുകളില്‍ 0.5% ത്തില്‍ നിന്ന് 1.67 %ആയി വര്‍ധിച്ചു. 2011ല്‍ ആകെ 1.76 ശതമാനം വാര്‍ഡുകളില്‍ വിജയം നേടാനായപ്പോള്‍ ഇത്തവണ ഇത് 2.4 ശതമാനമായി. 2011ല്‍ ആകെയുള്ള 12,816 സീറ്റുകളില്‍ 226 ഇടത്താണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ ആകെയുള്ള 12,838 വാര്‍ഡുകളില്‍ 308ല്‍ വിജയിക്കാനായി.
കന്യാകുമാരിയിലാണ് ബിജെപി മികച്ച വിജയം നേടിയത്. ബിജെപി ആകെ നേടിയ 308 വാര്‍ഡുകളില്‍ 200 എണ്ണം കന്യാകുമാരി ജില്ലയിലാണ്. എഐഎഡിഎംകെയുമായി വേര്‍പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് 10 ജില്ലകളില്‍ ഒരു പ്രതിനിധി ഇല്ല. 230 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളിലും 56 മുനിസ്സിപ്പാലിറ്റി വാര്‍ഡുകളിലും 22 കോര്പറേഷന് വാര്‍ഡുകളിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.നാഗര്‍കോവില്‍ കോര്പ്പറേഷന് രൂപീകരിച്ചശേഷം ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി 11 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഇവിടെ ബിജെപിയാണ് മുഖ്യപ്രതിപക്ഷം.
ദ്രാവിഡ പാര്‍ട്ടികളേക്കാള്‍ ദേശീയ കക്ഷികള്‍ക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി. മുൻപ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി മികച്ച നേട്ടം കൈവരിച്ചത്. മികച്ച നേട്ടം കൈവരിച്ചതിന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടവുമായി ഡിഎംകെ മുന്നണി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്ബരപ്പിക്കുന്ന വിജയമാണ്. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി.
മുതിര്‍ന്ന നേതാക്കളായ ഒ. പന്നീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തില്‍ വേരുള്ള സിപിഎം, മുസ്ലിംലീഗ്, സിപിഐ കക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായി. 166, 41, 58 സീറ്റുകളാണ് യഥാക്രമം കക്ഷികള്‍ക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു.
ചെറു കക്ഷികളായ പിഎംകെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഒമ്ബത് മാസം പ്രായമായ ഡിഎംകെ സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. 200 വാര്‍ഡുകളുള്ള ഗ്രേറ്റര്‍ ചെന്നൈ കോര്പറേഷന് കൗണ്‍സിലും ഡിഎംകെ പിടിച്ചെടുത്തു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ .