Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി; ദേശീയപാത അടച്ചു.

ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു.

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ദൂരക്കാഴ്ച കുറവായതിനാല്‍ ശ്രീനഗറിലെ എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. മഞ്ഞുവീഴ്ചയില്‍ വൈദ്യുത ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ താഴ്‌വരയില്‍ ഉടനീളം വൈദ്യുതി മുടങ്ങി.

ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു. വിമാനത്താവളത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയാണെന്നും മഞ്ഞ് നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ റണ്‍വേയിലും പാര്‍ക്കിങ് സ്ഥലത്തും പുരോഗമിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

തെക്കന്‍ കാശ്മീരിലെ സമതലങ്ങളില്‍ രണ്ടടി മുതല്‍ മൂന്നടി വരെ മഞ്ഞ് മൂടിയപ്പോള്‍ മധ്യകാശ്മീരില്‍ ഒന്ന് മുതല്‍ 1.5 അടി വരെയും വടക്കന്‍ കശ്മീരില്‍ ആറ് ഇഞ്ച് മുതല്‍ ഒരടി വരെയുമാണ് മഞ്ഞ് മൂടിയത്. കൂടാതെ, മലയോര മേഖലകളില്‍ നാല് അടി വരെ മഞ്ഞ് പെയ്തത് സാധാരണ ജീവിതത്തെയും സേവനങ്ങളെയും ബാധിച്ചു.

മണ്ണിടിച്ചിലും ഹിമപാതവും മഞ്ഞുവീഴ്ചയും കാരണം ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡാണ് ശ്രീനഗര്‍-ജമ്മു ദേശീയ പാത. ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും നിര്‍ത്തിവച്ചു. ഇതിനിടെ കശ്മീര്‍ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.