Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

സംഘ പരിവാർ നേതാക്കളുടെ സ്വകാര്യ പോലീസ് രേഖകൾ ചോർത്തി, തീവ്രവാദികൾക്ക് നൽകിയ പോലീസുകാരനെ പിരിച്ചു വിട്ടു.

ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു.കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ അനസ് പി കെ എന്ന പോലീസ് കാരനെയാണ് പിരിച്ചു വിട്ടത്. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പോലിസ് ശേഖരിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരമാണ് ചോര്‍ത്തി നല്‍കിയത്. ഇത് സംബന്ധിച്ച്‌ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോപണ വിധേയനായ അനസ് പി കെ യ്ക്ക് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസും കഴിഞ്ഞ മാസം നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് പിരിച്ചുവിടല്‍ നടപടി എടുത്തിരിക്കുന്നത്.

ബിജെപി , ആര്‍എസ്‌എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പോലീസ് ശേഖരിച്ചത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയാണ് അനസ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ജില്ല പോലീസ് മേധാവിക്ക് നല്‍കിയത്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എ ജി ലാല്‍ ആണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.