Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

യുക്രെയ്ന്‍ വിഷയം ; മോഡി പുട്ടിനുമായി ഇന്ന് സംസാരിചേക്കും.

ന്യൂഡല്‍ഹി: യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് വ്ലാഡമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന് സൂചന.

ഇരു രാഷ്ട്രനേതാക്കളും ഇന്ന് രാത്രി ചര്‍ച്ച നടത്തുമെന്നാണ് സൂചന. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നേരത്തെ ഇന്ത്യയിലെ യുക്രെയ്ന്‍ അംബാസിഡര്‍ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്കിയുമായും അടിയന്തരമായി ബന്ധപ്പെടണമെന്നായിരുന്നു യുക്രെയ്ന്‍ അംബാസിഡറുടെ ആവശ്യം.

‘ലോകനേതാക്കളുടെ വാക്കുകള്‍ എത്രമാത്രം പുടിന്‍ ശ്രദ്ധിക്കുമെന്ന് അറിയില്ല. പക്ഷേ, മോദിയുടെ നിലപാട് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകള്‍ കേട്ടാല്‍ പുടിന്‍ അതിനേക്കുറിച്ച്‌ ചിന്തിക്കുകയെങ്കിലും ചെയ്യും. അത്തരമൊരു അനുകൂല നിലപാട് ആണ് ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഈഗര്‍ പറഞ്ഞിരുന്നു.