ലണ്ടൻ . റഷ്യന്‍ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 137 പേര് കൊല്ലപ്പെട്ടതായി യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി.തന്നെ ഇല്ലാതാക്കാന്‍ റഷ്യന്‍ അട്ടിമറി സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്കി ആരോപിച്ചു. അതേസമയം റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് തനിച്ചായെന്നും സെലന്‍സ്കി പറഞ്ഞു.
ഇന്ന് 137 പേരുടെ ജീവനാണ് നമ്മുക്ക് നഷ്ടമായത്. 316 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രതലവനെ ഇല്ലാതാക്കാന്‍ റഷ്യന്‍ സംഘം കീവില്‍ എത്തിയെന്നും വീഡിയോ സന്ദേശത്തില്‍ സെന്‍സ്കി പറഞ്ഞു. റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് തനിച്ചായി. തങ്ങള്‍ക്ക് പിന്തുണ നല്കാന് ആരും തയ്യാറായില്ല, സെലന്‍സ്കി പറഞ്ഞു.
ആക്രമണം തുടരവെ റഷ്യയ്ക്ക് മേല്‍ ഉപരോധം കടുപ്പിച്ച് കൊണ്ടായിരുന്നു ലോകരാജ്യങ്ങള്‍ പ്രതികരിച്ചത്. അമേരിക്കയുള്‍പ്പെടെ കൂടുതല്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. യുക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ പദ്ധതി ഇല്ലെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സൈനിക പിന്തുണ ലഭിച്ചില്ലേങ്കിലും തങ്ങളാല്‍ ആകും വിധം ചെറുത്ത് നില്‍പ്പ് തുടരുകയാണ് യുക്രൈന്.
അതേസമയം യുക്രൈന് അധിനിവേശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് റഷ്യ. യുക്രൈനില്‍ റഷ്യ തങ്ങളുടെ സൈനിക വിന്യാസം കൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. യുക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന് പറഞ്ഞിരുന്നു. അതിനിടെ ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന്റെ സമ്ബൂര്‍ണ നിയന്ത്രണം റഷ്യ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിന് പിന്നാലെ യുക്രൈന് സൈന്യത്തെ റഷ്യ ബന്ധികളാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.11 വ്യോമതാവളങ്ങൾ ഉൾപ്പെടെ 70-ലധികം ഉക്രേനിയൻ സൈനിക സൗകര്യങ്ങളും റഷ്യൻ സൈന്യം നശിപ്പിച്ചതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.
യുദ്ധഭീതിയ്ക്കിടെ നിരവധി പേര് യുക്രൈനില്‍ നിന്നും പലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷത്തിലധികം യുക്രൈന് ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും മോള്‍ഡോവ, റൊമാനിയ എന്നീ അതിര്‍ത്തി രാജ്യങ്ങളിലേക്കാണ് ജനങ്ങള്‍ പലായാനം ചെയ്തത്. യുക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്ന് രാജ്യങ്ങളോട് യുഎന്‍ അഭ്യര്‍ത്ഥിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു യുക്രൈന് ആക്രമിക്കാന്‍ പുടിന് ഉത്തരവിട്ടത്. എതിര്‍ക്കുന്ന ലോകരാജ്യങ്ങള്‍ ഗുരതര പ്രത്യാഘാതം നേരിടേണ്ടി വരുമന്ന മുന്നറിയിപ്പും പുടിന് നല്‍കിയിരുന്നു
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.