ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരാന്‍ തയ്യാറാകണമെന്ന് കര്‍ഷകക്ഷേമ കാര്‍ഷിക വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കണം. കൃഷിക്കാരന് സമൂഹത്തില്‍ അന്തസായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ സമൂഹത്തില്‍ കാന്‍സര്‍ അടക്കമുള്ള വിവിധ രോഗങ്ങളുടെ പ്രധാന കാരണം തെറ്റായ ആഹാരശൈലിയാണ്. എല്ലാവരും കൃഷിയിലേക്ക് ഇറങ്ങുന്നതുവഴി ഇതിന് പരിഹാരം കാണാന്‍ സാധിക്കും. കുടുംബശ്രീ, വിദ്യാലയങ്ങള്‍, സാംസ്കാരിക-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ പഞ്ചായത്ത് ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി
‘ഞങ്ങളും കൃഷിയിലേക്ക് ‘ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടി: മന്ത്രി പി. പ്രസാദ്
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 15 ഏക്കറില്‍ റംബൂട്ടാന് കൃഷി
ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം