തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്ട്രേഷൻ ഈ മാസം 26 മുതൽ ആരംഭിക്കും. 26ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർത്ഥികൾക്കും ഓഫ്ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവന ശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു .എഫ്എഫ്കെയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ മധ്യ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതോടെ കൂടുതൽ പ്രേക്ഷകർക്ക് ഏറ്റവും പുതിയ ലോക സിനിമകൾ തിയേറ്ററിൽ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർച്ച് 18 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 26ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിർവഹിക്കും. എട്ട് ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകൾ മേളയിൽ ഉണ്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ , കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കും.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്ര മേളയുടെ മുഖ്യ ആകർഷണങ്ങളെക്കുറിച്ച് ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ വിശദീകരിച്ചു സെക്രട്ടറി സി അജോയ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി എന്നിവർ പങ്കെടുത്തു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
സമ്മര്‍ ഇന്‍ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു
26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; വിശിഷ്ടാതിഥിയായി ഭാവന
അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
മരക്കാർ അറബിക്കടലിന്റെ സിംഹം: ദൃശ്യങ്ങൾ ചോർന്നു
പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഇനി ചെയ്യില്ല: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും
മരക്കാര്‍ ആമസോണിൽ തന്നെ
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശിക്കാം
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസില്ല
ഒക്ടോബർ 25 നു തിയേറ്ററുകൾ തുറക്കും: ഒരുക്കങ്ങൾ തുടങ്ങി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
പുഴു: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു