Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി നരേന്ദ്ര മോഡിസംസാരിച്ചു.

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി സംസാരിച്ചു.

സംഘര്‍ഷാവസ്ഥയെ കുറിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ജീവനും സ്വത്തിനും നഷ്ടമായതില്‍ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അക്രമം ഉടന്‍ അവസാനിപ്പിക്കാനും സംഭാഷണത്തിലേക്ക് മടങ്ങാനുമുള്ള തന്റെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു, സമാധാന ശ്രമങ്ങള്‍ക്കായി ഏത് വിധത്തിലും സംഭാവന നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

യുക്രൈനിലുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്കയും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ വേഗത്തിലും സുരക്ഷിതമായും ഒഴിപ്പിക്കാന്‍ യുക്രേനിയന്‍ അധികാരികളുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.