Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളിലായി 15 ഏക്കറില്‍ റംബൂട്ടാന്‍ കൃഷി

റംബൂട്ടാന്‍ കൃഷിയില്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ കാട്ടാക്കട നിയോജക മണ്ഡലം ഒരുങ്ങുന്നു. ആറ് ഗ്രാമപഞ്ചായത്തുകളിലെ 15 ഏക്കറിലായി റംബൂട്ടാന്‍ കൃഷി പദ്ധതിയ്ക്ക് മണ്ഡലത്തില്‍ തുടക്കമായി. ഒപ്പം കൂട്ടാം റംബൂട്ടാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മലയന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, കാട്ടാക്കട, വിളപ്പില്‍, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്.

തനത് കൃഷിവിളകള്‍ക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും അവയെ വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പനങ്ങളാക്കുന്നതിനുമാണ് കാര്‍ഷിക സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് ഒപ്പം കൂട്ടാം റംബൂട്ടാന്‍ പദ്ധതിയും.