മോസ്കോ: ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അതേ സമയം ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്ത് ഇറങ്ങിയെന്നാണ് വാര്‍ത്ത. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സികള്‍ക്കും ചില നിയന്ത്രണങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ മെറ്റ ഏര്‍പ്പെടുത്തിയെന്നാണ് വിവരം.
സര്‍ക്കാരുമായി ബന്ധമുള്ള ടെലിവിഷന്‍ ചാനല്‍ സ്വെസ്ദ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്തി, ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയാ ലെന്റെ, ഗസറ്റെ, ആര്‍ടി ടിവി എന്നിവയുടെ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് റഷ്യ തന്നെ ആരോപിക്കുന്നത്. ഈ പേജുകളുടെ മോണിറ്റയ്സേഷന്‍ പിന്‍വലിച്ചതായും വിവരമുണ്ട്. അതേ സമയം റഷ്യന്‍ പരസ്യങ്ങള്‍ക്കും മെറ്റ പ്ലാറ്റ്ഫോമില്‍ വിലക്ക് വന്നിട്ടുണ്ടെന്നാണ് വിവരം.
ഫേസ്ബുക്കിന്റെ വസ്തുത പരിശോധനയുടേയും ലേബലിങ് പോളിസിയുടെയും ഭാഗമായാണ് ഫേസ്ബുക്ക് റഷ്യന്‍ മാധ്യമ പേജുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം ചില റഷ്യന്‍ വ്ലോഗേര്‍സിന്റെ മോണിറ്റയ്സേഷന്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ അനുകൂലികളാണ് ഇവര്‍ എന്നാണ് വിവരം. കഴിഞ്ഞ ദിവസം സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ നടന്ന യുദ്ധ വിരുദ്ധ റാലിയുടെ സംഘാടനം മെറ്റ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റ എന്നിവ വഴിയാണ് നടന്നത് എന്നാണ് റഷ്യ സംശയിക്കുന്നത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.