Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നബാഡ് നോക്കുകുത്തി ; ഫണ്ടു ദുരുപയോഗത്തിൽ അന്വേഷണവുമായി കേന്ദ്ര സർക്കാർ.

ന്യൂഡൽഹി.കേന്ദ്ര , സംസ്ഥാന ഗവൺമെന്റുകൾ കർഷകരുടെ ഉന്നമനത്തിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും ലക്ഷ്യം വച്ച് തുടങ്ങിയ പദ്ധതികളാണ് രാജ്യവ്യാപകമായി അഴിമതിക്കാരുടെ കൈകളിൽ പെട്ടു പോയിട്ടുള്ളത്.

കേരളത്തിൽ മാത്രം 105 ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.ബി. ഒ ) കമ്പനികളാണ് നബാഡിന്റെ കീഴിലുള്ള പദ്ധതിയിൽ രജിഷ്ട്രർ ചെയ്തിരിക്കുന്നത്. ചുരുക്കം ചില കമ്പനികൾ ഒഴിച്ച് മിക്ക കമ്പനികളും പ്രധാനമന്ത്രി സമ്മാൻ പദ്ധതി പോലുള്ള കേന്ദ്ര സ്കീമുകളും , നബാഡ് , സംസ്ഥാന കൃഷി വകുപ്പ് , വിവിധ സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ മാത്രം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. സർക്കാർ , നബാഡ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ മേടിച്ചെടുക്കാൻ വേണ്ടി തട്ടിക്കൂട്ട് വിപണന ചന്തകളും ,നേഴ്സറികളും , ഓർഗാനിക്ക് എന്ന പേരിൽ സമീപ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന വിഷ പച്ചക്കറികളും , വൻകിട കമ്പനികളുടെ റീപാക്ക് ചെയ്ത ധാന്യങ്ങളും ശുദ്ധത അവകാശപ്പെടുന്ന തമിഴ്നാട് ശർക്കര, തേൻ മുതലായ വനവിഭവങ്ങളും തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരവസ്തുക്കളുമായി ഇവർ കളം നിറയുകയാണ്. ഇത്തരം വസ്തുക്കൾ കമ്പനികളുമായി യാതൊരു ബന്ധവുമില്ലാത്ത ഇടനിലക്കാരാണ് വിപണന കേന്ദ്രങ്ങളിലെത്തിക്കുന്നത് എന്നതാണ് കിട്ടുന്ന വിവരം.

ജനങ്ങളിലുണ്ടായ വിശ്വാസ്യതയെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രൊഡ്യൂസർ കമ്പനികളെ പറ്റി ധാരാളം പരാതികളാണ് വിവിധ ഗവൺമെന്റെ ഏജൻസികൾക്ക് കിട്ടിയിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാർ വകയിരുത്തുന്ന കോടികൾ പാഴായി പോകുന്നതിലൂടെ കർഷകർ വിണ്ടും വഞ്ചിക്കപ്പെടുകയാണ്.