Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഓപ്പറേഷന്‍ ഗംഗ : 1396 ഇന്ത്യക്കാർ തിരിച്ചെത്തി.

ന്യൂഡെല്‍ഹി: യുക്രൈനില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം സങ്കീര്‍ണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചി.

8000ത്തിലധികം ഇന്ത്യക്കാരാണ് യുക്രൈന്‍ വിട്ടത്. ഓപ്പറേഷന്‍ ഗംഗ വഴി ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. പോളണ്ട് അതിര്‍ത്തി വഴി ബസ് സര്‍വീസ് തുടങ്ങി. പോളണ്ടില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. മോള്‍ഡോവയില്‍ നിന്ന് ആളുകളെ റൊമാനിയയില്‍ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്‌തമാക്കി.

ആളുകള്‍ നേരിട്ട് അതിര്‍ത്തിയിലേക്ക് എത്തരുത്. അതിര്‍ത്തിയില്‍ തിരക്കുണ്ട്. സമീപമുള്ള നഗരങ്ങളില്‍ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇതിനിടെ യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്‌പോര്‍ട്ട് നഷ്‌ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്‌ഥിരം സമിതിയെയാണ് അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പുള്ള കോവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. തീരുമാനങ്ങള്‍ സംബന്ധിച്ച്‌ വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി.