മോസ്കോ : ബ്രിട്ടണും ജര്‍മ്മനിയും ഉള്‍പ്പെടെ 36 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ.
റഷ്യന്‍ വിമാനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളുടെയും കാനഡയുടെയും വ്യോമപാതയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. യുക്രെയ്നെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ലോകരാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്തിയത്. ഇതോടെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് റഷ്യയും വിലക്കേര്‍പ്പെടുത്തി.രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയ്റോഫ്ലോട്ടിനെ ബ്രിട്ടൻ തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞയാഴ്ച റഷ്യ യുകെ എയർലൈനുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഓസ്ട്രിയ, അല്‍ബേനിയ, ആന്‍ഗ്വില്ല, ബെല്‍ജിയം, ബള്‍ഗേറിയ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ബ്രിട്ടന്, ഹംഗറി, ജര്‍മ്മനി, ജിബ്രാള്‍ട്ടര്‍, ഗ്രീസ്, ഡെന്മാര്ക്ക് ( ഗ്രീന്‍ലാന്‍ഡ്, ഫറോ ദ്വീപുകള്‍, ടെറിട്ടോറിയല്‍ സീ), ജേഴ്സി, അയര്‍ലന്‍ഡ്, ഐസ് ലാന്‍ഡ്, സ്പെയിന്, ഇറ്റലി, കാനഡ, സൈപ്രസ്, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡന് എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കാണ് പ്രവേശന വിലക്ക്. നിലവില്‍ പ്രത്യേക പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് റഷ്യയുടെ വ്യോമ പാതയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.
നേരത്തെ യൂറോപ്യന്‍ യൂണിന് റഷ്യന്‍ വിമാനങ്ങളെ നിരോധിച്ചിരുന്നു. വിമാന സര്‍വ്വീസുകള്‍ക്ക് വ്യോമ പാത ഉപയോഗിക്കരുത് എന്നായിരുന്നു നിര്‍ദ്ദേശം. യൂറോപ്യന്‍ കമ്ബനികളെ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്കുന്നതില് നിന്നും വിലക്കിയിരുന്നു
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു
കറാച്ചി സർവകലാശാലയിൽ സ്ഫോടനം: മൂന്ന് ചൈനീസ് പൗരന്മാരും അവരുടെ പാക് ഡ്രൈവറും കൊല്ലപ്പെട്ടു
ഫ്രാൻസിൽ ഇമ്മാനുവല്‍ മാക്രോൻ തുടരും .
അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലട്ടു ;നിരവധി പേർക്ക് പരിക്ക് .
ഇന്ത്യൻ-അമേരിക്കൻ നേവിയിലെ വെറ്ററൻ ശാന്തി സേത്തിയെ കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവായി നിയമിച്ചു
മരിയുപോളിലെ യുക്രെയിന് സേനക്ക് അന്ത്യശാസനം നല്കി റഷ്യ.