Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

ബീക്കണ്‍ ശില്പശാല ഹൈദരാബാദില്‍ തുടങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് പഞ്ചായത്ത് രാജില്‍ ബീക്കണ്‍ പഞ്ചായത്ത് നേതാക്കള്‍ക്കുള്ള ശില്പശാല ഹൈദരാബാദില്‍ തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 ജനപ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

പഞ്ചായത്ത് ഭരണസംവിധാനം മനസ്സിലാക്കല്‍, പങ്കാളിത്ത ആസൂത്രണം, മികച്ച പ്രകടനം, നൂതന പദ്ധതികള്‍ സൃഷ്ടിക്കല്‍, മികച്ച നേതൃത്വം, ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് ബീക്കണ്‍ ലീഡര്‍മാരെ തെരഞ്ഞെടുത്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. സുരേഷ്‌കുമാര്‍ (തിരുവനന്തപുരം), സാം കെ ദാനിയല്‍ (കൊല്ലം), ഉല്ലാസ് തോമസ്, (എറണാകുളം) മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോധ, കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഹൈദരാബാദില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ഓറിയന്റേഷന്‍ പരിപാടി മാര്‍ച്ച് 03 ന് അവസാനിക്കും.