തിരുവനന്തപുരം: മീഡിയവണ്‍ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളി.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച സിംഗിള്‍ ജഡ്ജി ഉത്തരവിനെതിരെ, മലയാളം വാര്‍ത്താ ചാനലായ മീഡിയവണ്‍ നല്കിയ അപ്പീല്‍ കേരള ഹൈക്കോടതി ബുധനാഴ്ച തള്ളി. കൂടാതെ, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ശരിവച്ചു.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സും (കെയുഡബ്ല്യുജെ) പ്രത്യേക അപ്പീല്‍ നല്‍കിയിരുന്നു. ജനുവരി 31 ന്, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മീഡിയവണ്‍ സിംഗിള്‍ ജഡ്ജിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഇരുപക്ഷവും ഉന്നയിച്ച പ്രാഥമിക വാദം കേട്ട ജഡ്ജി, ചാനലിന് സംപ്രേക്ഷണം ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഇടക്കാല ആശ്വാസം നല്‍കിയിരുന്നു.
എന്നാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ചതിന് ശേഷം, ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിനെ ന്യായീകരിക്കുന്ന ഇന്റലിജന്‍സ് ഇന്‍പുട്ടുകള്‍ കണ്ടെത്തി. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് (ചാനല്‍ നടത്തുന്ന കമ്ബനി) സമര്‍പ്പിച്ച അപ്പീലില്‍, ദേശീയ സുരക്ഷയുടെ മറവില്‍ ഒരു ദശാബ്ദത്തിലേറെയായി നിലനില്‍ക്കുന്ന ഒരു വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം നിരോധിച്ചതായി ആണ് ചൂണ്ടിക്കാണിച്ചത്.
ഹിയറിംഗിനിടെ, ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ, ടിയിലെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം മാധ്യമസ്വാതന്ത്ര്യത്തിനും അതിന്റെ പരിധിക്കും ഊന്നല്‍ നല്കി. എന്നാല്‍, സിംഗിള്‍ ബഞ്ച് കേന്ദ്ര നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാനല്‍ ഹൈക്കോടതിയെ സമീപിച്ചത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു