ന്യൂഡല്‍ഹി: യുക്രേനിയന്‍ നഗരമായ ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് റഷ്യ.
ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറായ ഡെനിസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര് ഇന്നലെയാണ് ഖാര്‍കീവില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നവീന്‍ ശേഖരപ്പയുടെ നിര്യാണത്തില്‍ യുവാവിന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും റഷ്യ അനുശോചനം അറിയിക്കുന്നതായും അലിപോവ് പറഞ്ഞു.
യുക്രെയ്നിലെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സാധ്യമായതെല്ലാം ചെയ്യും. അതേസമയം, യുക്രെയ്നും റഷ്യയും തമ്മിലുള്ള വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച സമത്വ നിലപാടിന് നന്ദിയുണ്ടെന്നും യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ മോസ്കോയുടെ പിന്തുണയുണ്ടാകുമെന്നും അംബാസിഡര്‍ ഉറപ്പുനല്‍കി.
ഇതിനിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍, റഷ്യ ശരിയായ അന്വേഷണം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും റഷ്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട നവീന്‍. റഷ്യ മുഖേനയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടിയിരുന്നു.
ഖാര്‍കീവിലും മറ്റ് കിഴക്കന്‍ യുക്രെയ്നിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉപായം തേടിയാണ് റഷ്യയ്ക്ക് മുന്നില്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയുണ്ടായത്. ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു.
ഇനി അതും മാന്യമായ തൊഴിൽ; ലൈംഗിക തൊഴിലും ഫ്രൊഫഷണൽ തോഴിലെന്ന് സുപ്രിം കോടതി.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.
വിഘടനവാദി യാസിൻ മാലിക്കിന് ജീവപര്യന്തം .
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവില്‍; മോഡി നേതൃത്വം നല്‍കും.
എസ് ഡി പി ഐ കുട്ടി കൊലവിളി മുദ്രാവാക്ക്യം ; കേസ് ,വ്യാപക പ്രതിഷേധം
ബംഗാളില്‍ ബിജെപി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു; പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
വധശിക്ഷ പകവീട്ടലാവരുത്; സുപ്രീംകോടതി
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍
പേരറിവാളന്റെ മോചനം; സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്, ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്
കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ് നിര്‍മ്മിച്ചത്; പുരാവസ്തു വകുപ്പ് മുന്‍ റീജണിയല്‍ ഡയറക്ടര്‍ .