മോസ്കോ .ഖാര്‍കീവില്‍ വന്‍ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി സൂചന. റഷ്യ തന്നെയാണ് വിവരം കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഉടന്‍ ഖാര്‍കീവില്‍ നിന്ന് ഒഴിയണമെന്നും ട്രെയിനിന് വേണ്ടി കാത്തിരിക്കാതെ കാല്‍നടയായി പരമാവധി ദൂരത്തേക്കു മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യൻ അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന 1.5 ദശലക്ഷം ജനസംഖ്യയുള്ള ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാർകിവ്. റഷ്യൻ സേനയുടെ ശക്തമായ ഷെല്ലാക്രമണം
കിഴക്കന്‍ യുക്രൈന് നിലവില്‍ പ്രശ്നബാധിത മേഖലയാണ്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പെസോചിന്‍, ബബയെ, ബെസിഡോല്‍ക എന്നിവിടങ്ങളിലേക്കു മാറണമെന്നാണ് നിര്‍ദേശം. പെസോചിനിലേക്ക് 11 കി.മി, ബബായിലേക്ക് 12 കി.മി, ബെസിഡോല്‍കയിലേക്ക്16 കി.മി. എന്നിങ്ങനെയാണ് ദൂരം.
ഉക്രെയ്നിലെ 76,000 വിദേശ വിദ്യാർത്ഥികളിൽ നാലിലൊന്ന് ഇന്ത്യക്കാരാണ്, ഉക്രേനിയൻ സർക്കാർ കണക്കുകൾ പ്രകാരം ഏറ്റവും വലിയ സംഖ്യ. ഖാർകിവിലെ ഇന്ത്യക്കാർ പ്രധാനമായും മെഡിസിനാണ് പഠിക്കുന്നത് .
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ട്. സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. യുക്രൈനുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിയവില്‍ നിന്നും ഇന്ത്യക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ബദല്‍ സംവിധാനമൊരുക്കുമെന്നും വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ മനസിലാകുന്നുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
20000 ഇന്ത്യക്കാരാണ് യുക്രൈനില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും തിരികെയെത്തിക്കും. 17000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രൈന് വിട്ടു. 3,352 പേരാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ബുക്കാറസ്റ്റില്‍നിന്നുള്ള ആദ്യ വിമാനം സി-17 ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങള്‍ ഇന്ത്യക്കാരുമായി എത്തി. ഇതുവരെ 15 വിമാനങ്ങളാണ് യുക്രൈനില്‍ നിന്ന് എത്തിയതെന്നും ബാഗ്ചി പറഞ്ഞു
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .